നീലേശ്വരം: യുവാവിനെ ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടാംപ്രതി അറസ്റ്റിൽ. തൈക്കടപ്പുറം കണിച്ചിറ ഹൗസിൽ മണിയുടെ മകൻ പി. മഹേഷി (36) നെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടാംപ്രതി കടിഞ്ഞിമൂല പുറത്തേക്കെയിലെ കൃഷ്ണദാസിനെയാണ് എസ്.ഐ പി. രാജീവനും സംഘവും അറസ്റ്റുചെയ്തത്.
തിരുവോണ ദിവസം പുലർച്ചെ ഒന്നരയോടെ ദേശീയപാതയിൽ പൊലീസ് സ്റ്റേഷന് സമീപത്തെ പെട്രോൾപമ്പിന് സമീപം വെച്ചാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മഹേഷിന് നേരെ ആക്രമണമുണ്ടായത്. കാറിൽ വന്നസംഘം മഹേഷിന്റെ ബൈക്ക് തടഞ്ഞുനിർത്തി വടിവാൾകൊണ്ട് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. കേസിൽ ഒന്നാം പ്രതി കണിച്ചിറയിലെ രാജേഷിനെ അന്നുതന്നെ അറസ്റ്റു ചെയ്തിരുന്നു. കേസിൽ ആകെ നാലുപ്രതികളാണുള്ളത്. സംഭവത്തിൽ രണ്ടു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |