തൃശൂർ: പൊലീസിന് സേവനത്തിന്റെ പുതിയ മുഖം സമ്മാനിച്ച്, ആർ. ആദിത്യ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന്റെ പടിയിറങ്ങുന്നു. കേന്ദ്രസർവീസിൽ ഡെപ്യൂട്ടേഷനിൽ ഡൽഹിയിലാണ് നിയമനം. റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രെയ്ക്കാണ് താത്കാലിക ചുമതല.
2020 ജനുവരി എട്ടിനാണ് ചുമതലയേറ്റത്. 2020 ജനുവരി 30ന് ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് കേസ് തൃശൂരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. അടച്ചിടലിന്റെ ദിവസങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്കും, പാവപ്പെട്ടവർക്കും ഭക്ഷണവും മരുന്നും എത്തിക്കാനും രോഗം പടരാതിരിക്കാനും പൊലീസിനെ സജ്ജമാക്കി. കൊവിഡിനെ നേരിടുന്നതിൽ വ്യക്തികളുടെയും സംഘടനകളുടെയും പിന്തുണ നേടുന്നതിൽ അദ്ദേഹം വിജയിച്ചു.
ചരിത്രത്തിൽ ആദ്യമായി ചടങ്ങുകളില്ലാതെ കടന്നുപോയ പൂരത്തിനും കഴിഞ്ഞ വർഷം കൊവിഡ് മാനദണ്ഡപ്രകാരമുള്ള പൂരം നടത്തിപ്പിനും നേതൃത്വം നൽകി. നടത്തിപ്പുകാരെയും, വാദ്യക്കാരേയും മാത്രം കൊവിഡ് പരിശോധന നടത്തി, പാസ് വിതരണം ചെയ്താണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ പൂരത്തിന് ഏറ്റവുമധികം തിരക്കുണ്ടായപ്പോഴും ക്രമസമാധാനം പാലിക്കുന്നതിൽ ആദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് മികവ് കാട്ടി. 3000 പോലീസുകാരെ ഇതിനായി വിന്യസിച്ചു. ഒരു കേസുപോലും രജിസ്റ്റർ ചെയ്യേണ്ടി വന്നില്ല.
മഴ കാരണം മൂന്ന് തവണ പ്രധാന വെടിക്കെട്ട് മാറ്റി വയ്ക്കേണ്ടി വന്നപ്പോഴുണ്ടായ അധികജോലിഭാരവും കൈകാര്യം ചെയ്തു.
മറ്റു നേട്ടങ്ങൾ
ഞാൻ ഏറ്റവും കൂടുതൽ ഓർമ്മിക്കുക ഇവിടുത്തെ ജനങ്ങളെയാണ്. പൂരവും കുമ്മാട്ടിയും പുലിക്കളിയുമൊക്കെ അത്രക്കും ഇഷ്ടമാണ്.
- ആർ. ആദിത്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |