SignIn
Kerala Kaumudi Online
Friday, 20 September 2024 1.46 AM IST

ഇ പോസ് പിണങ്ങി, റേഷൻ മുടങ്ങുന്നു

Increase Font Size Decrease Font Size Print Page
e-pose

ആലപ്പുഴ: ഇ പോസ് മെഷീനിലെ തകരാർ മൂലം ജില്ലയിലെ നിരവധി റേഷൻ കടകളിൽ ഇന്നലെയും വിതരണം മുടങ്ങി. സംസ്ഥാനത്ത് റേഷൻ വിതരണം തുടർച്ചയായി മുടങ്ങുന്നതിന്റെ ഉത്തരവാദിത്വം അധികൃതരുടെ അനസ്ഥയാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

സൗജന്യ റേഷൻ ഉൾപ്പെടെയുള്ള വിതരണം നടക്കുന്ന വേളയിൽ വ്യാപാരികൾക്കും കാർഡ് ഉടമകൾക്കും സെർവർ തകരാർ ഒരേപോലെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. സെർവർ ശരിയായാൽ പോലും ഒരു കാർഡുടമ വന്നാൽ വിതരണം നടത്താൻ മിനിട്ടുകളോളം കാലതാമസം നേരിടുന്നുണ്ട്. സൗജന്യറേഷനും സാധാരണ റേഷനും മുൻഗണന കാർഡുടമകൾ രണ്ട് തവണ വിരൽ വയ്ക്കേണ്ടതിനാൽ പലരും തിരിച്ചു പോകുന്ന അവസ്ഥയുമുണ്ട്. പ്രതിസന്ധിക്ക് പരിഹാരം കാണാത്തത് പ്രതിഷേധാർഹമാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. കൃഷ്ണപ്രസാദ്യും സെക്രട്ടറി എൻ.ഷിജീറും ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.