SignIn
Kerala Kaumudi Online
Thursday, 19 September 2024 12.55 AM IST

ഹരിപ്പാട് ഉപജില്ല സ്കൂൾ കലോത്സവം ഇന്ന് മുതൽ

Increase Font Size Decrease Font Size Print Page
kalosa
കലോത്സവം

ഹരിപ്പാട്: ഹരിപ്പാട് ഉപജില്ല സ്കൂൾ കലോത്സവം ഇന്ന് മുതൽ ശനി വരെ പള്ളിപ്പാട് നടുവട്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 9 ന് സ്കൂൾ മാനേജർ പി കെ ഗോപിനാഥൻ നായർ പതാക ഉയർത്തും.9.30ന് എ.എം.ആരിഫ് എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും. പള്ളിപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത അരവിന്ദൻ അദ്ധ്യക്ഷത വഹിക്കും. സിനിമാതാരം കോട്ടയം രമേശ് , തിരക്കഥകൃത്ത് ദിലീപ് എന്നിവർ മത്സരത്തിന് തിരിതെളിക്കും. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.എം.രാജു , ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.വി.പ്രിയ, ക്ഷേമകാര്യ ചെയർമാൻ ടി.എസ്.താഹ, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് തുടങ്ങിയവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ ഇന്ദു ആർ. ചന്ദ്രൻ, എ.ഇ.ഒ കെ.ഗീത, പബ്ലിസിറ്റി കൺവീനർ എസ്.നസീം, വർക്കിംഗ് ചെയർമാൻ തോമസ് മാത്യു, കൺവീനർ എ.എം. ഷെഫീഖ്, നടുവട്ടം വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എസ്. രമാദേവി, എച്ച്.എം ഫോറം കൺവീനർ രാജീവ്, പ്രോഗ്രാം കൺവീനർ ശാരി എസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.