നിലമ്പൂർ: കേരളത്തിലെ ഏറ്റവും വലിയ ഫ്ലെക്സ്ബോർഡ് സ്ഥാപിച്ചെന്ന അവകാശവുമായി ചന്തക്കുന്നിലെ ചെസ് ക്ലബിലെ ബ്രസീൽ ആരാധകർ.
187 അടി നീളത്തിലും 6 അടി വീതിയിലുമാണ് താഴെ ചന്തക്കുന്നിൽ ബ്രസീൽ ഫാൻസിന്റെ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ഫുട്ബോൾ ഇതിഹാസം പെലെ, കക്ക, റൊണാൾഡോ എന്നിവരുടെയും ചിത്രങ്ങൾ ബോർഡിലുണ്ട്. 250 അടി നീളത്തിലാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സ്ഥലപരിമിതി മൂലം നീളം കുറക്കുകയായിരുന്നുവെന്ന് ആരാധകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വന്തം ക്ലബിലെ മറ്റ് ടീമുകളുടെ ആരാധകരുമായുണ്ടായ സൗഹൃദ വെല്ലുവിളിയാണ് ബോർഡ് വെക്കാൻ പ്രേരിപ്പിച്ചതെന്ന് പറയുന്നു. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ചെസ് ക്ലബ് പ്രവർത്തകർ ലോകകപ്പ് വേളയിലും ലഹരിവിരുദ്ധ കാമ്പെയിനുകൾ ഉൾപ്പടെ നടപ്പിലാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |