പെരിന്തൽമണ്ണ: അന്ധവിശ്വാസം, മയക്കുമരുന്ന് ഉപയോഗം, പ്രണയം നടിച്ചുള്ള കൊലപാതകങ്ങൾ എന്നിവയ്ക്കെതിരെഎസ്.എൻ.ഡി.പി യോഗം പെരിന്തൽമണ്ണ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ് നടത്തി. അങ്ങാടിപ്പുറം എസ് എൻ ഡി പി ശാഖാ ഗുരുമന്ദിരം ഹാളിൽ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് പ്രസന്നകുമാരിയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി വാസു കോതറായിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ആക്ടിംംഗ് പ്രസിഡന്റ് പാമ്പലത്ത് ചന്ദ്രൻ (മണി) മുഖ്യ പ്രഭാഷണം നടത്തി. രമേഷ്, പി. പ്രശാന്ത്, പിഗോവിന്ദ സുനിൽ, കെ ജിതിൻ, കെ.കെ. പ്രേംകുമാർ, സുരേഷ് പ്രസംഗിച്ചു .
ബാലകൃഷ്ണൻ, വി.മനോജ് എന്നിവർ സംസാരിച്ചു.
യൂണിയൻ വനിത സംഘം സെക്രട്ടറി വി.ജയലക്ഷ്മി സ്വാഗതവും അമ്മു അങ്ങാടിപ്പുറം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |