കൊച്ചി: ദേശീയ പ്രകൃതിചികിത്സാ ദിനം ആചരിച്ചു. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഇ.എ.സോണിയ നിർവഹിച്ചു. കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന പരിപാടിയിൽ കടവന്ത്ര ഹോമിയോ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സൂസൻ മത്തായി അദ്ധ്യക്ഷയായി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എം.എസ്.നൗഷാദ്, ഡോ.സി.വൈ.എൽസി, ഡോ.വി.ലക്ഷ്മി, ഡോ.അനീജ, ഡോ.ലക്ഷ്മി വി. നായർ, ഡോ.നിതിൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |