SignIn
Kerala Kaumudi Online
Friday, 20 September 2024 3.00 AM IST

ചാത്തന്നൂർ​​​​​​-​​​​​​​​​​​പമ്പ സർവീസ് ഉടൻ ആരംഭിക്കണം: എം.എൽ.എ

Increase Font Size Decrease Font Size Print Page

ചാത്തന്നൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ശബരിമല തീർത്ഥാടകർക്കായി പമ്പ സർവീസ് ഉടൻ ആരംഭിക്കണമെന്ന് ജി.എസ്.ജയലാൽ എം.എൽ.എ ആവശ്യപ്പെട്ടു. നിരന്തരം നിവേദനങ്ങളിലൂടെയും നേരിട്ടും ആവശ്യപ്പെട്ടിട്ടും സർവീസ് ആരംഭിക്കുന്നതിന് കെ.എസ്.ആർ.ടി.സി അധികൃതർ തയാറാകുന്നില്ല. ചാത്തന്നൂർ ഡിപ്പോയിൽ നിന്നും പരവൂർ പൊഴിക്കര ക്ഷേത്രം, പരവൂർ പുറ്റിങ്ങൽ ക്ഷേത്രം, പൂതക്കുളം ശ്രീധർമ്മശാസ്താ ക്ഷേത്രം, ചിറക്കര ദേവീക്ഷേത്രം, ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രം വഴി കൊട്ടാരക്കരയിലെത്തി പമ്പയിലേക്ക് പോകുന്ന ബസ് സർവീസ് വൃശ്ചികം ഒന്നിന് ആരംഭിക്കണമെന്ന് മണ്ഡലകാലത്തിന് മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. കോവിഡിന് മുമ്പ് തുടർച്ചയായി പതിനൊന്ന് വർഷം മണ്ഡല മകരവിളക്ക് കാലത്ത് ഈ സർവീസ് നടത്തിയിരുന്നു.എന്നാൽ മണ്ഡലകാലം തുടങ്ങി ഒരാഴ്ചയോളമാകുമ്പോഴും കെ.എസ്.ആർ.ടിസി പമ്പ സർവീസ് ആരംഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ​​​​​​​​​​

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.