മുക്കൂട്ടുതറ. കർഷകർക്ക് സുരക്ഷിതത്വം നൽകുംവിധം ബഫർസോൺ വനത്തിനുള്ളിൽ നിലനിറുത്തണമെന്നും കർഷകർ നട്ടുപ്പിടിപ്പിച്ച മരങ്ങൾ കർഷകർക്ക് മുറിച്ചു വിൽക്കാനുള്ള തടസം നീക്കണമെന്നും കേരള കോൺഗ്രസ് റാന്നി മണ്ഡലം കമ്മിറ്റി കേന്ദ്രസംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് ചെയർമാൻ ജോൺ കെ.മാത്യൂസ് ഉദ്ഘാടനം ചെയ്തു. റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് രാജീവ് താമരപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ജയ്മോൻ കുറ്റിവേലിൽ പ്രമേയം അവതരിപ്പിച്ചു. റജി ജേക്കബ്, സാംകുട്ടി, എബിൻ തോമസ്, തങ്കച്ചൻ, എം.പി കോശി, ഷാജൻ മാത്യു, തോമസ് കണ്ണംങ്കര, പുന്നൂസ്, കെ.എം വർഗീസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |