കോട്ടയം. പിക്കപ്പ് വാൻ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. അതിരമ്പുഴ സ്വദേശി മാത്യു (48), കോട്ടയം ആലപ്പാട്ട് വീട്ടിൽ നൗഷാദ് (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ചന്തക്കടവ് ഈരയിൽക്കടവ് റോഡിലാണ് അപകടം. മാർക്കറ്റിൽ നിന്ന് പച്ചക്കറിയുമായി ഈരയിൽക്കടവ് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു പിക്കപ്പ് വാൻ എതിർദിശയിൽ എത്തിയ ബൈക്കിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പൊലീസും അഗ്നിശമനസേനയും എത്തി. അപകടത്തെ തുടർന്ന് റോഡിൽ പരന്ന ഡീസലും ഓയിലും പച്ചക്കറികളും പൊലീസും ഫയർഫോഴ്സും ചേർന്ന് നീക്കം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |