തൃപ്പൂണിത്തുറ: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൈറ്റില പൊന്നുരുന്നി പുത്തൻപുരക്കൽ അർഷൽ കുമാറിനെ (20) ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഒരു വർഷമായി തൃപ്പൂണിത്തുറയിലെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന യുവതിയുമായി അടുപ്പം സ്ഥാപിച്ച് ഗർഭിണിയാക്കിയ ശേഷം കടന്നു കളയുകയായിരുന്നു. ഗർഭച്ഛിദ്രം നടത്തിയാൽ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും പിന്നീട് ഒഴിഞ്ഞുമാറി. യുവതിയെക്കൊണ്ട് അർഷലിനെ വിളിച്ചു വരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.