ചാത്തന്നൂർ: ചാത്തന്നൂരിലും പാരിപ്പള്ളിയിയിലും പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മൂന്നേമുക്കാൽ ലക്ഷം രൂപയും പത്ത് പവനോളം സ്വർണവും കവർന്ന കേസിൽ അറസ്റ്റിലായ പ്രതികളെ ചാത്തന്നൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മധുര അരപ്പാളയം പുട്ട്തോപ്പ് ചെക്കാടി തെരുവ് 23ൽ സുരേഷ് എന്ന പട്രായി സുരേഷ്, തിരുച്ചി മുസിരി തോട്ടിയം താലൂക്ക് അപ്പനല്ലൂർ പെരുമാൾ കോവിൽ തെരുവ് 4/22ൽ രാജ് കമൽ എന്നിവരുമായാണ് ചാത്തന്നൂരിൽ മോഷണം നടത്തിയ വീട്ടിലെത്തി ചാത്തന്നൂർ അസി.കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തിയത്. തുടർന്ന് ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാരിപ്പള്ളിയിലെ വീട്ടിലെ മോഷണം സംബന്ധിച്ച തെളിവെടുപ്പിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പാരിപ്പള്ളി എസ്.എച്ച്.ഒ. അൽ ജബ്ബർ പറഞ്ഞു.