കോതമംഗലം: നൂറു കുപ്പികളിലാക്കിയ 8.4 ഗ്രാം ബ്രൗൺഷുഗറുമായി അസാം സ്വദേശി മുബാറക് (28) കോതമംഗലം എക്സൈസിന്റെ പിടിയിലായി. സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ തങ്കളം - കാക്കനാട് ബൈപാസ് റോഡിൽ വെള്ളിയാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കച്ചവടത്തിനെത്തിയ ഇയാൾ കുടുങ്ങിയത്. ഒരു കുപ്പിക്ക് 500 രൂപയാണ് ഈടാക്കിയിരുന്നത്. ഒഡിഷയിൽ നിന്ന് കഞ്ചാവും അസാമിൽ നിന്ന് ബ്രൗൺഷുഗറും ഇയാൾ പതിവായി എത്തിച്ചിരുന്നതായി വിവരം ലഭിച്ചു. മുബാറക്കിനെ കോതമംഗലം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റെയ്ഡിൽ പി.ഒമാരായ കെ.എ. നിയാസ്, ജെയ് മാത്യു, എ.ജെ. സിദ്ധിഖ്, സി.ഇ.ഒമാരായ കെ.സി എൽദോ, എം.എം. നന്ദു, ബേസിൽ കെ. തോമസ്, ഡ്രൈവർ ബിജു പോൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |