തിരുവനന്തപുരം: ലോക മനുഷ്യാവകാശ സംഘടനയുടെയും യുണൈറ്റഡ് നാഷൻ ഗ്ലോബൽ കോംപാക്ടിന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ വനിതാ സംസ്ഥാന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. എൻ.എഫ്.പി.ആർ സംസ്ഥാന പ്രസിഡന്റ് ബി. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ ഉഷാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. തിരക്കഥാകൃത്ത് വിനുകിരിയത്ത്, ഔഷധി ചെയർപേഴ്സ്ൺ ശോഭനാ ജോർജ്, എം. നജീബ്,രഞ്ചു ഐത്തിയൂർ,ഗോപിനാഥൻ നായർ, ചിറയ്ക്കൽ ബുഷറാ, അമ്മിണി നേശമണി, പരമേശ്വരൻ നായർ, വാഹിദാ നിസാർ, അനാർഘലി, ശ്രീകുമാരി, മഞ്ജു അരമനയ്ക്കൽ,ശ്യാമള കോയിക്കൽ, സിന്ധു,എച്ച്. ഷിഹാബുദ്ദീൻ, ഗിരിജാ കെ.എസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |