ശാസ്താംകോട്ട: ശാസ്താംകോട്ട ബി.ആർ.സിയുടെ പരിധിയിലുള്ള സ്കൂളുകളിലെ ഭിന്നശേഷി കുട്ടികൾക്ക് ഫയർ സ്റ്റേഷനിലേക്ക് പ്രാദേശിക പഠനയാത്ര സംഘടിപ്പിച്ചു. കുട്ടികളും റിസോഴ്സ് ടീച്ചർമാരും രക്ഷകർത്താക്കളും ജീവനക്കാരും ഉൾപ്പെടെ 39 പേരാണ് ശാസ്താംകോട്ട ഫയർ സ്റ്റേഷൻ സന്ദർശിച്ചത്. .ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ കിഷോർ കെ.കൊച്ചയ്യൻ നേതൃത്വം നൽകി. സ്റ്റേഷനിലെ വിവിധ തരം രക്ഷാപ്രവർത്തന ഉപകരണങ്ങൾ പരിചയപ്പെടുത്തി. അപകടത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നും അപകടത്തിൽ പെട്ടവരെ എങ്ങനെ രക്ഷപ്പെടുത്തണമെന്നും ബോധവത്കരണ ക്ലാസ് നടത്തി. . ജീവനക്കാർ കുട്ടികൾക്ക് മധുരം നൽകി. ഫയർ സ്റ്റേഷൻ കൂടാതെ പൊലീസ് സ്റ്റേഷൻ,വാട്ടർ അതോറിട്ടി,പോസ്റ്റ് ഓഫീസ്,ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിലും സന്ദർശനം നടത്തി. ഫയർ ഫോഴ്സിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ള, എസ്.ഐ ജോസ് സ്റ്റേഷനിലെ മറ്റ് ജീവനക്കാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |