അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തും ഐ.സി.ഡി.എസും സംഘടിപ്പിച്ച ഭിന്നശേഷി കലാമേള 'സ്നേഹ ഭേരി' സമാപന സമ്മേളനവും സമ്മാനദാനവും എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുന്നപ്ര എം.ആർ സ്കൂളിൽ ചേർന്ന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് അദ്ധ്യക്ഷയായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, ആർ. ജയരാജ്, ശ്രീജ രതീഷ്, ജി. വേണു ലാൽ, ആർ. ഉണ്ണി, അഡ്വ. പ്രദീപ്തി സജിത്, ശ്രീജ സുഭാഷ്, സി.ഡി.പി ഒ.കെ. രേഖ, ഐ.സി.ഡി.എസ് സൂപ്പർവൈസർ അഞ്ജു, പ്രേം സായി എന്നിവർ സംസാരിച്ചു. ബി.ഡി.ഒ സി.എച്ച്. ഹമീദ് കുട്ടി ആശാൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |