പരപ്പനങ്ങാടി: ജനകീയ കൂട്ടായ്മയിൽ ആറാം വാർഡിലെ പി.എച്ച്.സി - മഠത്തിൽ റോഡ് ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.വി.അജയ് ലാൽ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ വില്ലറായിൽ, പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു .
പ്രദേശവാസികൾ, ക്ലബ്ബ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സി.ബി.എച്ച്.എസ്.എസ് , എൻ.എസ്.എസ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് ശുചീകരിച്ചത്.രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നതും ലഹരി ഉത്പന്നവിതരണവും ഈ റോഡിൽ നിത്യസംഭവമായിരിക്കെയാണ് നാട് ഈ പ്രവർത്തനം ഏറ്റെടുത്തത്. വരും നാളുകളിൽ സി.സി.ടി വി കാമറകൾ സ്ഥാപിക്കാനും തീരുമാനമെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |