തൃശൂർ: കാശ്യപ സെന്റർ ഫോർ വേദിക് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ആചാര്യശ്രീ രാജേഷ് രൂപം നൽകിയ 'ഇമ്പം' വേദപഠന ക്ളാസിന് തൃശൂരിൽ തുടക്കമായി. അക്കാഡമിക തലത്തിൽ പഠിപ്പിക്കാത്ത കാര്യങ്ങൾ ഉൾപ്പെടുന്നതാണ് കോഴ്സ്. ബുദ്ധി, മനസ്, ശരീരം, ആത്മാവ്, ധനം എന്നിവയെ പരിവർത്തനം ചെയ്യാൻ സഹായിക്കുന്നതാണ് ക്ളാസ്. ധ്യാനങ്ങൾ, ശാസ്ത്രീയമായ ആഹാരരീതി, ധനസമ്പാദനം, ശ്രദ്ധ, ഏകാഗ്രത തുടങ്ങിയവ പാഠ്യപദ്ധതിയിലുണ്ട്.
ഹിരണ്യ മാസിക എം.ഡി മീര കെ.രാജേഷ് ഭദ്രദീപം കൊളുത്തി. പ്രതിഭ സുധീരൻ, എൻ.ബി കിഷോർ, സുനിൽകുമാർ സി.കെ തുടങ്ങിയവർ പങ്കെടുത്തു. ഒൻപത് മാസത്തെ കോഴ്സ് എല്ലാ ഞായറാഴ്ചയും രാവിലെ 7.30 മുതൽ ഒരു മണിക്കൂർ തൃശൂർ വിവേകോദയം ബോയ്സ് സ്കൂളിൽ നടക്കും. ഫോൺ: 9656506916, 9847673376.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |