കോഴിക്കോട്: ലോക മണ്ണ് ദിനത്തിൽ മണ്ണ് പര്യവേക്ഷണ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പെരുവയൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യപ്രഭാഷണം നടത്തി. സിനിമാ പ്രവർത്തകൻ തേജസ് പെരുമണ്ണ മുഖാതിഥിയായി.
പഞ്ചായത്തിലെ 50 കർഷകർക്കുള്ള സോയിൽ ഹെൽത്ത് കാർഡ് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് നിർവഹിച്ചു. മണ്ണ് സംരക്ഷണ ഓഫീസർ സൗദ നാലകത്ത്, മേഖലാ മണ്ണ് പരിശോധനാ കേന്ദ്രം റിസർച്ച് അസിസ്റ്റന്റ് ധന്യ ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു. ക്വിസ്, ചിത്രരചന
മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |