കോവളം : പനത്തുറ ഗവൺമെന്റ് ഡബ്ല്യു .എൽ.പി സ്കൂളിൽ ജോയിന്റ് കൗൺസിൽ ജില്ല സൗത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണം നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ.രാജു ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ.സിന്ധു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ കെ. പി ഗോപകുമാർ,സി.പി.ഐ മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രൻ,ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് വനോദ് വി.നമ്പൂതിരി,ജില്ലാ സെക്രട്ടറി അജയകുമാർ,സി.പി.ഐ നേതാക്കളായ തിരുവല്ലം പ്രദീപ്,പനത്തുറ ബൈജു,വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ദീപ,ജില്ലാ കമ്മിറ്റി അംഗം ബിന്ദു,ഗോപകുമാർ,സ്കൂൾ ഹെഡ്മിസ്ട്രസ് ശോഭനകുമാരി,രാജേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |