വർക്കല: ഇടവ റെയിൽവേ ഗേറ്റിന് സമീപം വിദ്യാർത്ഥിനി ട്രെയിനിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 8.50 ഓടെയാണ് സംഭവം. ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണതാണെന്നാണ് പൊലീസിന്റെ അനുമാനം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ സൂര്യമോൾ പി.എസാണ് (20) ട്രെയിനിൽ നിന്ന് തെറിച്ച് വീണത്. പറവം വെളിയിൽ പള്ളിപ്പുറം ആലപ്പുഴ ചേർത്തല സ്വദേശിയാണ് സൂര്യ. ട്രാക്കിന് സമീപം പരിക്കേറ്റ് കിടന്ന സൂര്യയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ
വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അയിരൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |