ആലപ്പുഴ : കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ആധാർകാർഡ്, അക്കൗണ്ട് ബുക്ക്, ഫോൺ നമ്പർ എന്നിവ അംഗത്വ കാർഡിൽ ബന്ധിപ്പിക്കുന്നതിന് 31വരെ അവസരം. മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിൽ ഭരണസമിതികളുമായി സഹകരിച്ച് ക്ഷേമനിധി ബോർഡിന്റെ ജില്ല ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ അംഗത്വ രജിസ്ട്രേഷൻ ക്യാമ്പ് നടക്കും. 12ന് ടാഗോർ വായനശാല, പനയിൽ മിൽമ സൊസൈറ്റി, 14ന് എസ്.എൻ.ഡി.പി ഹാൾ, കലവൂർ ബ്ളോക്ക് ഓഫീസ്, 16ന് വിരുശ്ശേരി അമ്പലം ഓഡിറ്റോറിയം, അയ്യപ്പൻ സ്മാരക വായനശാല, 21ന് മണ്ണഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, കാവുങ്കൽ ഗ്രാമീൺ ഗ്രന്ഥശാല, 22ന് വളവനാട് കയർ സി.വി.സി.എസ് ഹാൾ എന്നിവിടങ്ങളിൽ എല്ലാ ദിവസവും രാവിലെ 10മുതൽ വൈകിട്ട് 3മണി വരെയാണ് ക്യാമ്പ്.