പത്തനംതിട്ട : യുവാവിനെയും സുഹൃത്തിന്റെ പിതാവിനെയും കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ കൊടുമൺ പൊലീസ് പിടികൂടി. കൊടുമൺ ഇടത്തിട്ട ഐക്കരെത്ത് മുരുപ്പ് ഈറമുരുപ്പെൽ വീട്ടിൽ സുരേഷിന്റെ മകൻ അമൽ സുരേഷ്(20)നെയും സുഹൃത്തിന്റെ പിതാവ് രഘുവിനെയും വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഐക്കരേത്ത് മുരുപ്പ് കരിമ്പന്നൂർ വീട്ടിൽ രാജുവിന്റെ മകൻ മണി (27), ഐക്കരേത്ത് മുരുപ്പ് ഗീതാഭവനം വീട്ടിൽ മുരളിയുടെ മകൻ ഗിരീഷ് (31) എന്നിവരാണ് കൊടുമൺ പൊലീസിന്റെ പിടിയിലായത്. തിങ്കൾ രാത്രി 9 ന് ഐക്കരേത്ത് മുരുപ്പിലാണ് സംഭവം. സ്ത്രീകളെ അപമാനിച്ചതിനും, പട്ടികജാതി പീഡന നിയമപ്രകാരവും 2016 ന് കൊടുമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് മണി. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |