കൊല്ലം: കോർപ്പറേഷനും ജില്ലാ സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഖൽബിൽ ഖത്തർ ബിഗ്‌സ്‌ക്രീൻ ഫെസ്റ്റിന്റെ ഭാഗമായി വൈവിദ്ധ്യമാർന്ന പരിപാടികൾ ഇന്ന് മുതൽ ആരംഭിക്കും. ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതിന് മുൻപും ഇടവേളകളിലുമാണ് പരിപാടി.
ഇന്ന് വൈകിട്ട് 7ന് ഡോ. ഷെഹർ ഷാ നയിക്കുന്ന സ്‌പോർട്‌സ് ക്വിസ് മത്സരം. 10ന് വൈകിട്ട് 5 മുതൽ ജില്ലാ ഫുട്‌ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 'ഗോളടിക്കൂ ബൈക്ക് നേടൂ' ഷൂട്ട്ഔട്ട്, 6.30ന് ജില്ലയിൽ നിന്ന് ഒളിമ്പിക്‌സിൽ പങ്കെടുത്ത മുഹമ്മദ് അനസിനെ ആദരിക്കൽ. രാത്രി 7.15 മുതൽ 8.15 വരെ സ്‌പോർട്‌സ് ക്വിസ് മത്സരം. തുടർന്നുള്ള ദിവസങ്ങളിൽ പുരുഷ, വനിതാ കബഡി സൗഹൃദ മത്സരവും കളരിപ്പയറ്റും. ഫുട്‌ബാളർമാരായ ശ്രീഹർഷൻ, കണ്ണൻ, കോച്ച് രമേശൻ, കെ.കെ.ഗോപാലകൃഷ്ണൻ, ഡോ.ചന്ദ്രലാൽ, ഡോ.രാമഭദ്രൻ, ജില്ലയിൽ നിന്ന് വിവിധ കായിക ഇനങ്ങളിൽ ദേശീയതലത്തിൽ മെഡൽ നേടിയ കായിക പ്രതിഭകൾ എന്നിവരെ ആദരിക്കും.
13ന് രാത്രി 7ന് സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി പരിപാടി അവതരിപ്പിക്കും. യുവ ഫ്യൂഷൻ ആർട്ടിസ്റ്റ് ബാലഭാസ്‌കറിന്റെ പരിപാടി. കൊല്ലം ശ്രീനാരായണ കോളേജിലെയും ഫാത്തിമ മാതാ നാഷണൽ കോളേജിലെയും യുവജനോത്സവ വിജയികളായ വിദ്യാർത്ഥികളുടെ കലാപരിപടികൾ അരങ്ങേറും. വിവിധ ദിവസങ്ങളിൽ മന്ത്രിമാർ അടക്കമുള്ള പ്രമുഖർ ഖൽബിലെ ഖത്തർ വേദിയിലെത്തും.
പ്രവചന മത്സരത്തിനുള്ള കൂപ്പൺ വിതരണം ആരംഭിച്ചു. ഒന്നാം സമ്മാനം സി.ഡി 110 ഹോണ്ട ബൈക്ക്. 10 പേർക്ക് കൊച്ചിയിൽ കപ്പൽ യാത്രയ്ക്കും അവസരം നൽകും. ദിനംപ്രതിയുള്ള പ്രവചനമത്സര വിജയികൾക്കും സമ്മാനങ്ങൾ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |