ശ്രീകാര്യം : തൃക്കാർത്തിക ദിനമായ ഇന്നലെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ (സി.ടി.സി.ആർ.ഐ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കിഴങ്ങുവിള ദിനാഘോഷം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ശ്രീകാര്യത്തെ സി.ടി.സി.ആർ.ഐയിൽ നടന്ന ആഘോഷച്ചടങ്ങിൽ സി.ടി.സി.ആർ.ഐ ഡയറക്ടറുടെ ചുമതല വഹിക്കുന്ന എം.എൻ.ഷീല അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ സൊസൈറ്റി ഒഫ് റൂട്ട് ക്രോപ്സ് വൈസ് പ്രസിഡന്റ് ജെ. ശ്രീകുമാർ,നിർവാഹകസമിതി അംഗം ഇ.ആർ.ഹരീഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ ഉൾപ്പെടെ മികച്ച കർഷകരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |