മാന്നാർ: സ്ത്രീകൾക്കും, പെൺകുട്ടികൾക്കും എതിരേയുള്ള അതിക്രമം, ലിംഗ വിവേചനം, ഗാർഹിക പീഡനം,പെൺ ഭ്രൂണഹത്യ, മനുഷ്യക്കടത്ത് എന്നിവ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി 'ഓറഞ്ച് ദി വേൾഡ്' ക്യാമ്പയിന്റെ മുന്നോടിയായി മാന്നാർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ ജാഗ്രതാ സമിതി ചേർന്നു. വാർഡ് മെമ്പർ വി.ആർ ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് കാരാഞ്ചേരിൽ, ശ്യാമള, സുമ, കവിത, രമേശ് മഠത്തിൽ, ഗോപിനാഥ്, ജയശ്രി, അശ്വതി, ഗിരിജ എന്നിവർ സംസാരിച്ചു. ക്യാമ്പയിന്റെ ഭാഗമായി കോയിക്കൽമുക്ക് മുതൽ ആലുമ്മൂട് മുക്ക് വരെ ഇന്ന് രാത്രി നടത്തം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |