കൊച്ചി: ബെംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരത്തിനിടെ ക്ലബ്ബിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഉയർത്തിയ ടിഫോ റെക്കാഡ് നേട്ടത്തിലേക്ക്. ഏഷ്യൻ റെക്കോഡിനായുള്ള ഔദ്യോഗിക ശ്രമങ്ങൾ ആരംഭിച്ചതായി മഞ്ഞപ്പട അറിയിച്ചു. ഞായറാഴ്ച നടന്ന മത്സരത്തിന് തൊട്ടുമുമ്പായാണ് 12,000 ചതുരശ്ര അടിയിലുള്ള കൂറ്റൻ ടിഫോ കലൂർ സ്റ്റേഡിയത്തിൽ ഉയർത്തിയത്. ഒന്നായ് പോരാടാം എന്ന ആശയത്തിൽ പെൻസിലാശാൻ രൂപകല്പന ചെയ്ത ടിഫോ, കിഴക്കേ ഗാലറിയെ പൂർണമായും നിറച്ചിരുന്നു. ഫുട്ബാളിൽ, സ്റ്റേഡിയത്തിലെ ആരാധകർ ഒരുമിച്ച് ഒരു വലിയ ബാനർ ഉയർത്തുകയോ, ഒരേസമയം വലിയ ചിത്രം രൂപപ്പെടുത്തുന്ന അടയാളങ്ങൾ ഉയർത്തിപ്പിടിക്കുകയോ ചെയ്യുന്ന കോറിയോഗ്രാഫ് ഡിസ്പ്ലേയാണ് ടിഫോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |