കൊല്ലം: സമാന്തര വിദ്യാഭ്യാസ സ്ഥാപനം തീവച്ച് നശിപ്പിക്കാൻ ശ്രമം. സ്ഥാപനത്തിന്റെ ഒരു ഭാഗം കത്തിനശിച്ചു. ഐ.സി.എസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്റ്റുഡൻസ് അക്കാഡമിയാണ് വ്യാഴാഴ്ച രാത്രി എട്ടരയോടെ കത്തി നശിച്ചത്. സ്ഥാപനത്തിന് തീപിടിച്ചത് കണ്ട വഴിയാത്രക്കാർ തീ കെടുത്തുകയായിരുന്നു. ഓഫീസ് മുറിയും അതിലുണ്ടായിരുന്ന കസേരകളും ബുക്കുകളും ക്ലാസ് മുറിയും കത്തിനശിച്ചു. ശാസ്താംകോട്ട പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. ആറ് മാസം മുമ്പും സമാനമായ രീതിയിൽ ഈ സ്ഥാപനം തീവച്ച് നശിപ്പിക്കാൻ ശ്രമം നടന്നിരുന്നു. സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. യു.അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം 25 വർഷമായി ഇവിടെ പ്രവർത്തിക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |