SignIn
Kerala Kaumudi Online
Thursday, 19 September 2024 1.21 AM IST

പുഴയ്ക്കൽ ബ്ലോക്കിന് ഓവറാൾ കീരിടം

Increase Font Size Decrease Font Size Print Page
keralotsavam

തൃശൂർ : കേരളോത്സവത്തിൽ കലാ കായിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പുഴയ്ക്കൽ ബ്ലോക്ക് ഓവറാൾ ട്രോഫി മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. കലാ മത്സരങ്ങളിൽ 251 പോയിന്റും കായികമത്സരങ്ങളിൽ 102 പോയിന്റും നേടി 353 സ്‌കോറോടെയാണ് പുഴയ്ക്കൽ ഓവറാൾ പട്ടമണിഞ്ഞത്. തൃശൂർ കോർപ്പറേഷനാണ് 267 പോയിന്റോടെ രണ്ടാംസ്ഥാനത്ത്. അത്‌ലറ്റിക്‌സിൽ വ്യക്തിഗത ചാമ്പ്യന്മാരായി സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വടക്കാഞ്ചേരി ബ്ലോക്കിലെ സോണറ്റ്, സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കോർപ്പറേഷനായി മത്സരിച്ച കൃഷ്ണപ്രിയ, പുരുഷവിഭാഗത്തിൽ ചാവക്കാട് ബ്ലോക്കിലെ സുഹൈബ്, വനിതകളിൽ മാള ബ്ലോക്കിലെ കെ.വി.അശ്വതി എന്നിവർക്ക് അർഹരായി. മന്ത്രി ആർ.ബിന്ദു ട്രോഫികൾ സമ്മാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി, കളക്ടർ ഹരിത വി.കുമാർ, ഷീന പറയങ്ങാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, KERALOTSAVAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.