അഞ്ചൽ: മാരകായുധങ്ങളും തോക്കുമായി (എയർ ഗൺ )രണ്ടുപേർ അഞ്ചൽ പൊലീസിന്റെ പിടിയിലായി.
കാറിലെത്തിയ പ്രതികൾ നാട്ടുകാർക്കെതിരെ വാള് വീശുകയും ഇരു ചക്ര വാഹനം ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. ആലപ്പുഴ നൂറനാട് താമരക്കുളം സ്വദേശികളായ ജിഷ്ണു ഭാസുരൻ (29), അജികുമാർ (48) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ അഞ്ചൽ കരുകോൺ ഭാഗത്തുകൂടി അമിതവേഗതയിൽ എത്തിയ കാർ റോഡ് സൈഡിൽ ഇരുന്ന ഇരുചക്ര വാഹനം
ഇടിച്ചതിനുശേഷം നാട്ടുകാർക്കെതിരെ വാള് വീശി അമിതവേഗതയിൽ ഓടിച്ചു പോയി.
എന്നാൽ വീണ്ടും പ്രതികൾ വരുന്നത് നാട്ടുകാർ കാറിലെത്തിയവരെ പിടികൂടി
അഞ്ചൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
അഞ്ചൽ എസ്.ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ്
സ്ഥലത്ത് എത്തി വാഹനം പരിശോധിച്ചപ്പോഴാണ് കാറിൽ വടിവാളും കമ്പിവടിയും എയർഗണ്ണും കണ്ടെത്തിയത്. പ്രതികൾക്കെതിരെ ആയുധനിരോധന നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |