SignIn
Kerala Kaumudi Online
Thursday, 19 September 2024 1.15 AM IST

ജില്ലയിലെ വ്യവസായ മേഖലക്ക് പുത്തനുണർവ്; 131 കോടിയുടെ നിക്ഷേപ വാഗ്ദാനവുമായി നിക്ഷേപക സംഗമം

Increase Font Size Decrease Font Size Print Page
malappuram

മലപ്പുറം: ജില്ലയിലെ വ്യവസായ മേഖലക്ക് പുത്തനുണർവേകാൻ 131.88 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച നിക്ഷേപക സംഗമം. നിക്ഷേപതത്പരരായ സംരംഭകരെ ഉൾപ്പെടുത്തി 131.88 കോടി രൂപയുടെ വ്യവസായ നിക്ഷേപത്തോടൊപ്പം 1,328 പേർക്ക് പുതിയ തൊഴിൽ അവസരങ്ങളുമാണ് പരിപാടിയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നത്.

ജില്ലാതല നിക്ഷേപക സംഗമം പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ ജില്ലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, വിവിധ നിക്ഷേപ സാദ്ധ്യതകളെ പരിചയപ്പെടുത്തുക, സംരംഭകരുടെ നൂതന ആശയങ്ങളും നിക്ഷേപ സാദ്ധ്യതകളും ചർച്ച ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

നവ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാരും വിവിധ ധനകാര്യസ്ഥാപനങ്ങളും നൽകുന്ന വായ്പകളും സബ്സിഡിയും വകമാറ്റി ചെലവഴിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് എം.എൽ.എ പറഞ്ഞു. വായ്പകൾ തിരിച്ചടക്കാൻ കഴിവുള്ളവർ പോലും പലപ്പോഴും തിരിച്ചടവ് മുടക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് സംരംഭങ്ങൾ ആരംഭിക്കുന്നതോടൊപ്പം ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിക്കാൻ സാധിക്കണമെന്നും അദ്ദേഹം നിക്ഷേപകരെ ഓർമപ്പെടുത്തി. മലപ്പുറം സൂര്യ റിജൻസിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ നഗരസഭാ അദ്ധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷനായി. സംരംഭകർക്ക് ഏറ്റവും കൂടുതൽ വായ്പ അനുവദിച്ച ധനകാര്യ സ്ഥാപനങ്ങൾക്ക് എം.എൽ.എ ഉഹാരം നൽകി. സംഗമത്തിൽ 110 സംരംഭകർ അവരുടെ ആശയങ്ങളും കർമ്മപരിപാടികളും ധനകാര്യ സ്ഥാപനങ്ങൾക്ക് മുമ്പാകെ അവതരിപ്പിച്ചു. സംരംഭകരുടെ സംശയങ്ങൾക്ക് വിഷയ വിദഗ്ധർ മറുപടി നൽകി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കിൻഫ്ര, കെ.എഫ്.സി, കെ.എസ്.ഐ.ഡി.സി, എസ്.ഐ.ഡി.ബി.ഐ, കനറാ ബാങ്ക്, നബാർഡ്, കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തങ്ങളുടെ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് നിക്ഷേപർക്ക് വിശദീകരിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, സർക്കാർ ഏജൻസികൾ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പാനൽ ചർച്ചയും സംഘടിപ്പിച്ചു.

ഒരുവർഷം കൊണ്ട് ഒരുലക്ഷം സംരംഭങ്ങളും അഞ്ച് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്ന സർക്കാർ ലക്ഷ്യം എട്ട് മാസത്തിനകമാണ് വ്യവസായ വാണിജ്യ വകുപ്പ് പൂർത്തീകരിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 18,601 സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ടതിൽ ഇതുവരെ 10,216 സംരംഭങ്ങൾക്കാണ് തുടക്കമായത്. കൂടാതെ 760.8 കോടിയുടെ നിക്ഷേപവും 23,860 തൊഴിലവസരങ്ങളും ജില്ലയിൽ സൃഷ്ടിക്കാനായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു, മലപ്പുറം കെ.എസ്.എസ്‌.ഐ.എ ജില്ലാ സെക്രട്ടറി കരീം, എ.ഡി.പി മുരളീധരൻ, മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി.അൻവർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ എ.കെ.റഹ്മത്തലി, എ.അബ്ദുല്ലത്തീഫ്, കെ.ലതിക, സി.കെ.മുജീബ് റഹ്മാൻ, ഡെപ്യൂട്ടി രജിസ്ട്രാർ പി.ടി.മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.