SignIn
Kerala Kaumudi Online
Thursday, 19 September 2024 3.24 AM IST

എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ ഡിവിഷൻ സമ്മേളനം

Increase Font Size Decrease Font Size Print Page

കൊല്ലം: ഓൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ ഡിവിഷൻ സമ്മേളനം 27, 28 തീയതികളിൽ കൊല്ലം ബീച്ച് റോഡിലുള്ള റോട്ടറി ഹാളിൽ നടക്കും. 27ന് രാവിലെ 11ന് വനിതാ സമ്മേളനം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 3ന് ചിന്നക്കട എൽ.ഐ.സി ഓഫീസ് പരിസരത്ത് നിന്ന് സമ്മേളന നഗരിയിലേക്ക് പ്രകടനം. പൊതുസമ്മേളനം ഫെഡറേഷൻ ദേശീയ പ്രസിഡന്റ് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ 10ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മുൻ മന്ത്രി വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. പെൻഷൻ, ക്ഷേമനിധി, ഇ.എസ്.ഐ, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവ എൽ.ഐ.സി ഏജന്റന്മാർക്ക് നടപ്പാക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. എൽ.ഐ.സി ഏജന്റുമാരെ തൊഴിൽരഹിതരാക്കുന്ന നിയമത്തിനെതിരെ ജനുവരി 5ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ഫെഡറേഷൻ ധർണ നടത്തും. ഡിവിഷൻ പ്രസിഡന്റ് കെ.രാമചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി പി.ബി.ഗിരീഷ് കുമാർ, കെ.രാമചന്ദ്രൻ, പി.ശശിധരൻ പിള്ള, എസ്.സതീഷ് കുമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.