ചാലക്കുടി: ബഫർ സോൺ വിഷയത്തിൽ കോടശ്ശേരി പഞ്ചായത്ത് ഭരണ സമിതി അലംഭാവം കാട്ടുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം ധർണ്ണ നടത്തി. ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് പ്രശ്നപരിഹാരത്തിനും ഭരണപക്ഷം നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. ഏകദേശം 11 സർവേ നമ്പറുകളിലെ 6, 7 വാർഡുകളിൽ ബഫർ സോൺ ഉൾപ്പെടുന്നുണ്ട്. ജനവാസം കൂടുതലുള്ള പ്രദേശത്തെ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ നിർദ്ദേശിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്തില്ല. റവന്യൂ, വില്ലേജ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പഞ്ചായത്തുതല ഹെൽപ്പ് ഡെസ്ക് രൂപീകരിക്കലും നടത്തിയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പഞ്ചായത്ത് യോഗം ബഹിഷ്കരിച്ചാണ് ധർണ്ണ നടത്തിയത്. പ്രതിപക്ഷ നേതാവ് ഇ.എ.ജയതിലകൻ ഉദ്ഘാടനം ചെയ്തു.
ബഫർ സോൺ വിഷയത്തിൽ പി.സി. നിഖിൽ, പി.ആർ. ബാബു, ഉഷ ശശിധരൻ, സജിത ഷാജു, ശ്യാമ സജീവൻ, ദീപ പോളി, ശകുന്തള വത്സൻ , വി.ജെ വില്ല്യംസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |