SignIn
Kerala Kaumudi Online
Saturday, 21 September 2024 12.00 AM IST

എല്ലാ സംസ്‌കരങ്ങളെയും ചേർത്തു പിടിച്ച സംസ്‌കാരമായിരുന്നു ഭാരതത്തിന്റെത് : വി.ഡി.സതീശൻ

Increase Font Size Decrease Font Size Print Page
1

തൃശൂർ: എല്ലാ സംസ്‌കാരങ്ങളെയും ചേർത്തുപിടിച്ചതായിരുന്നു ഭാരതത്തിന്റേതെന്നും അവിടേക്കാണ് ഹിന്ദുത്വ അജൻഡയുമായി ചിലർ കടന്നുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് ജന്മദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മതനിരപേക്ഷ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദുവും ഹിന്ദുത്വയും രണ്ടാണെന്നും പലരും ഇത് രണ്ടും ഒന്നാണെന്നു തെറ്റിദ്ധരിച്ചരിക്കുന്നുവെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ.എൻ.എ. ഖാദർ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. തേക്കിൻകാട് മൈതാനിയിൽ 138 അടി നീളവും 138 കിലോഗ്രാ തൂക്കവുമുള്ള ജന്മദിന കേക്ക് നേതാക്കൾ ചേർന്ന് മുറിച്ച് മധുരം പങ്കുവച്ചു. സ്വാതന്ത്ര്യസമര സേനാനികളും കോൺഗ്രസിന്റെ ദേശീയ നേതാക്കളും ഉൾപ്പെടെ 138 നേതാക്കളുടെ ചിത്രങ്ങൾ ആലേഖനം ചെയ്തതായിരുന്നു കേക്ക്.
തേറമ്പിൽ രാമകൃഷ്ണൻ, ടി.എൻ. പ്രതാപൻ എം.പി, സനീഷ് കുമാർ ജോസഫ് എം.എൽ.എ, യു.ഡി.എഫ് കൺവീനർ എം.പി. വിൻസെന്റ്, ഒ. അബ്ദുറഹ്മാൻകുട്ടി, ജോസഫ് ചാലിശേരി, ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത് എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.