തിരുവനന്തപുരം: ഊർജ്ജക്ഷമതയിലെ വിവിധ മാർഗങ്ങളെക്കുറിച്ച് ടെക്നോപാർക്കും കേരള സ്റ്റേറ്റ് പ്രൊഡക്റ്റിവിറ്റി കൗൺസിൽ കളമശ്ശേരി, സംസ്ഥാന ഊർജ്ജവകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്റർ, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി എന്നിവയുമായി ചേർന്ന് രണ്ടുദിവസത്തെ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. കേരള ഐ.ടി പാർക്ക്സ് സി.ഇ.ഒ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ടെക്നോപാർക്ക് ജനറൽ മാനേജർ മാധവൻ പ്രവീൺ സംസാരിച്ചു.ഇൻഫോസിസ്, ഐ.ബി.എസ് സോഫ്റ്റ്വെയർ, യു.എസ്.ടി, അലിയൻസ്, ആർ.ആർ ഡോണെല്ലി തുടങ്ങിയ കമ്പനികളിലെ ജീവനക്കാർ പങ്കെടുത്തു.കേരള എനർജി മാനേജ്മെന്റ് സെന്റർ എനർജി എഫിഷ്യൻസി ഡിവിഷൻ ഹെഡ് ജോൺസൺ ഡാനിയൽ, കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ അഡീഷണൽ ഡയറക്ടർ പി.ബിനിലാൽ, കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ജോയിന്റ് ഡയറക്ടർ കെ.എം.ഷാനവാസ്, ടെക്നോപാർക്ക് ഡെപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ) അൻഫൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |