ചക്കരക്കല്ല് :നഗര സൗന്ദര്യവത്കരണം ടൂറിസത്തിന്റെ ഭാഗമാണെന്ന് പൊതുമരാമത്ത്ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.ലോഹിതാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ വിശിഷ്ടാതിഥിയായി. കണ്ണൂർ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ.സുരേഷ്ബാബു, ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സുരേന്ദ്രൻ, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.വി.വത്സല, പി.ഷൈമ, കോഴിക്കോട് പൊതുമരാമത്ത് ഉത്തര മേഖല നിരത്തുകൾ വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ ഇ.ജി.വിശ്വപ്രകാശ് വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളായ കെ.ബാബുരാജ്, കെ. കെ ജയരാജൻ , മാമ്പ്രത്ത് രാജൻ, എം.കെ.അബ്ദുൾ ഖാദർ , വി.സി വാമനൻ, കെ സി ജയപ്രകാശൻ, വി.സുരേശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |