പരപ്പനങ്ങാടി: നെടുവ അയ്യപ്പൻ കാവ് ശ്രീ ശാസ്താ ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിനോട് ചേർന്നുള്ള ഭണ്ഡാരവും മേശവലിപ്പും കുത്തി തുറന്നാണ് പണം അപഹരിച്ചത്. ക്ഷേത്രത്തിന്റെ പിൻവശത്തുള്ള മതിൽ ചാടി കടന്നാണ് കള്ളൻ അകത്തു കയറിയിട്ടുള്ളത്. രണ്ടു പേരാണ് ക്ഷേത്രത്തിൽ കടന്നതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ദൃശ്യങ്ങൾ പൊലീസിന് കൈമാറിയതായി ക്ഷേത്രം സെക്രട്ടറി വിജയകുമാർ പറഞ്ഞു. മൂവായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി വിജയകുമാർ അറിയിച്ചു. മണ്ഡല മാസം കഴിഞ്ഞ ഉടനെ ഭണ്ഡാരം തുറന്നതിനാൽ കൂടുതൽ പണം നഷ്ടമായില്ല. പരപ്പനങ്ങാടി പൊലീസിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |