ചവറ: വീട്ടിൽ അതിക്രമിച്ചു കയറിയ രണ്ടുപേർ ഉറങ്ങിക്കിടക്കുകയായിരുന്ന മത്സ്യത്തൊഴിലാളിയെ അതിക്രൂരമായി മർദ്ദിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തെക്കുംഭാഗം വടക്കുംഭാഗം ഊട്ടു വിള ഇറക്കം അനൂപ് നിവാസിൽ ജി.ഷാജിയെ (45) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞെത്തിയ ഷാജി ഉറങ്ങിയ സമയം വീട്ടിൽ അതിക്രമിച്ചു കടന്ന രണ്ടുപേർ ഷാജിയെ ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങൾ ഉപയോഗിച്ചു തലയ്ക്കും ശരീരത്തും അടിച്ചു. ഭാര്യ ഓടിയെത്തി തടയാൻ ശ്രമിച്ചെങ്കിലും വീണ്ടും ഷാജിയെ മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടി എത്തിയെങ്കിലും ആക്രമികൾ കടന്നു കളഞ്ഞു. വീട്ടുകാർ തെക്കുംഭാഗം പൊലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മാലി ഭാഗം മുക്കോട്ട് വിള ഇറക്കം യേശുദാസൻ പീറ്റർ (48), മാലി ഭാഗം ചക്കരവിളയിൽ രാജു (62) എന്നിവരെ തെക്കുംഭാഗം പൊലീസ് അറസ്റ്റു ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |