കോട്ടയം . ജനകീയാസൂത്രണത്തിൽ നടപ്പാക്കിയ കേര നഴ്സറി പദ്ധതിയിലൂടെ വൈക്കം ബ്ലോക്ക് പഞ്ചായത്ത് വിതരണം ചെയ്തത് 4000 തെങ്ങിൻ തൈകൾ. ബ്ലോക്കിന് കീഴിലെ ആറുഗ്രാമ പഞ്ചായത്തുകളിലെയും കൃഷിഭവനിലൂടെ തൈകൾ സൗജന്യമായി കർഷകരിലേക്ക് എത്തിക്കും. തെങ്ങിൻ തൈകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി പി ശോഭ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തിന്റെ പ്രത്യേക പദ്ധതി പ്രകാരം വൈക്കം ചെമ്പിലാണ് നഴ്സറി സ്ഥാപിച്ചത്. 3.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 600 തെങ്ങിൻ തൈകൾ വീതമാണ് ഓരോ കൃഷിഭവനിലേക്കും എത്തിക്കുക. കൃഷിഭവനിൽ അപേക്ഷ നൽകിയ കർഷകർക്കാണ് തൈകൾ വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |