പാലക്കാട്: രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്ന ഡോക്യുമെന്ററി പ്രദർശനം നടത്താൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോർച്ച വിക്ടോറിയ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം അദ്ധ്യക്ഷൻ ആർ.ജി.മിലൻ, യുവമോർച്ച മണ്ഡലം അദ്ധ്യക്ഷൻ മോഹൻദാസ്, ജന.സെക്രട്ടറി ജി.അജേഷ്, ഉപാദ്ധ്യക്ഷൻ പ്രാണേഷ്, എം.മനോജ്, എസ്.മണികണ്ഠൻ, എസ്.വിഷ്ണുപ്രസാദ്, കെ.പ്രസാദ് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |