SignIn
Kerala Kaumudi Online
Thursday, 19 September 2024 12.44 AM IST

റിപ്പബ്ലിക് ദിനത്തിൽ 'ക്വിസ് മാസ്റ്ററാവാൻ' അത്തോളിക്കാരൻ അമാൻഷായും

Increase Font Size Decrease Font Size Print Page
img20230123
അമാൻ ഷാ അബ്ദുല്ല

മുക്കം: രാജ്യ തലസ്ഥാനത്ത് നടക്കുന്ന ഇന്ത്യയുടെ 74ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ അത്തോളി സ്വദേശി അമാൻഷാ അബ്ദുല്ലയും. ക്വിസ് മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 50 വിദ്യാർത്ഥികളിൽ കേരളത്തിന്റെ പ്രതിനിധിയായാണ് കൊടിയത്തൂർ ഫേസ് ക്യാമ്പസിലെ വിദ്യാർത്ഥി അമാൻഷാ അബ്ദുല്ല പോകുന്നത്. മൂന്നു ലക്ഷത്തോളം വിദ്യാർത്ഥികളാണ് ക്വിസ് മത്സരത്തിൽ പങ്കെടുത്തിരുന്നത്. 'ഇന്ത്യയെ അറിയുക, ഭരണഘടനയെ അറിയുക' എന്ന ആശയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും യുവജന ക്ഷേമകാര്യ മന്ത്രാലയവും ചേർന്നാണ് മിടുക്കരായ 50 വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നത്. ദേശീയ വിദ്യാഭ്യാസ കൗൺസിലും (എൻ.സി.ഇ.ആർ.ടി) പാർലമെന്റ് റിസർച്ച് വിംഗും (പി.ആർ.ഐ.ഡി.ഇ) ചേർന്നാണ് പരിപാടി ക്രമീകരിക്കുന്നത്. പുതുതായി നിർമ്മിച്ച ഇന്ത്യൻ പാർലമെന്റ് മന്ദിരമായ സെൻട്രൽ വിസ്ത സന്ദർശിക്കാനും റിപ്പബ്ലിക് ദിന പരേഡിന്റെയും അനുബന്ധ പരിപാടികളുടെയും ഭാഗമാകാനും അവസരം ലഭിക്കും. യാത്ര, താമസം, ഭക്ഷണം ഉൾപ്പെടെ ചെലവുകൾ കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയായ അമാൻഷ കഴിഞ്ഞ മാസം അൺ അക്കാഡമി നടത്തിയ നാഷണൽ ടെസ്റ്റിൽ (യു.എൻ.എസ്.എ.ടി) കേരളത്തിൽ നിന്ന് ഒന്നാം റാങ്ക് നേടിയിരുന്നു. അത്തോളി കൊളക്കാട് അയിനിപ്പുറത്ത് ബാദുഷ അബ്ദുലിന്റെയും ജുമൈലയുടെയും മൂത്ത മകനാണ്. അലൻഷാ അബ്ദുല്ല, അസൽഷാ മുഹമ്മദ് എന്നിവർ സഹോദരങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.