തിരുവനന്തപുരം: വി.എച്ച്.എസ്.സി കരിയർ മാസ്റ്റർ അവാർഡുകൾ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു. തിരുവനന്തപുരം സീമാറ്റിൽ നടന്ന ചടങ്ങിൽ ഓരോ ജില്ലയിലും നിന്ന് ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വച്ച കരിയർ മാസ്റ്റർമാർക്കാണ് മന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചത്.ഉപരിപഠനത്തിനും തൊഴിലിനും സ്വയം തൊഴിലിനും വിദ്യാർത്ഥികളെ തയാറാക്കാനുള്ള വലിയ ചുമതലയാണ് സ്കൂൾ തലത്തിൽ കരിയർ മാസ്റ്റർമാർ നിർവഹിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഓരോ വി.എച്ച്.എസ്.സി സ്കൂളിലും ഓരോ ടീച്ചറാണ് കരിയർ മാസ്റ്റർമാരുടെ ചുമതല നിർവഹിക്കുന്നത്. അദ്ധ്യക്ഷൻ സീമാറ്റ് കേരള ഡയറക്ടർ ഡോ. സുനിൽ വി.ടി, ഡെപ്യൂട്ടി ഡയറക്ടർ വി.എച്ച്.എസ്.ഇ അനിൽകുമാർ ടി.വി. അഗ്രികൾച്ചറൽ കോർപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ.പി രാമനുണ്ണി, വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ മിനി ഇ.ആർ, വി.എച്ച്.എസ്.ഇ അസിസ്റ്റൻഡ് ഡയറക്ടർ സിന്ധു ആർ. വി.എച്ച്.എസ്.ഇ റിസർച്ച് അസിസ്റ്റൻഡ് ഷാജു തോമസ്, വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് സ്റ്റേറ്റ് കോർഡിനേറ്റർ റിയാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |