SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

പട്ടാപകൽ ക്ഷേത്രത്തിൽ മോഷണം: സ്വർണ മാല കവർന്നു

കൊടകര: കല്ലേറ്റുംകര മാനാട്ടുക്കുന്ന് ഹനുമാൻസ്വാമി നവഗ്രഹ ക്ഷേത്രത്തിൽ പട്ടാപകൽ മോഷണം. വിഗ്രഹത്തിൽ ചാർത്തിയ ഒന്നേമുക്കൽ പവൻ തൂക്കമുള്ള സ്വർണമാല കവർന്നു. കഴിഞ്ഞ ദിവസം രാവിലെ പൂജകൾ കഴിഞ്ഞ് നടയടച്ച ശേഷമാണ് സംഭവം. ഉച്ചതിരിഞ്ഞ് കഴകം ജീവനക്കാരിയാണ് ശ്രീകോവിൽ തുറന്ന് കിടക്കുന്നതു കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന തന്ത്രി എത്തി പരിശോധന നടത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ആളൂർ പൊലീസിൽ പരാതി നൽകി. പൊലീസ് ഡോഗ് സ്‌കോഡും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY