SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

സവാക് അവാ‌‌ർഡ് വിതരണം 10ന്

ആലപ്പുഴ: നാടകപ്രതിഭയും ട്രേഡ്‌യൂണിയൻ നേതാവുമായ ഡി.കെ.ചെല്ലപ്പന്റെ സ്‌മരണക്കായി സവാക് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ ഡി.കെ.ചെല്ലപ്പൻ അവാർഡ് അലിയാർ പുന്നപ്രയ്ക്ക് നൽകും . ഡി.കെ. ചെല്ലപ്പന്റെ ചരമ ദിനമായ 10 ന് ശ്രീ ഷൺമുഖ വിലാസം യു.പി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ വിനയൻ പുരസ്‌കാരങ്ങൾ സമർപ്പിക്കും. എം.എൽ.എ മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്‌.സലാം എന്നിവർ പങ്കെടുക്കും. നാടകരംഗത്ത് മികച്ച സംഭാവനകൾ നൽകിയ അനിൽ. എസ്. അറപ്പയിൽ, ആലപ്പി തങ്കം,മഹാദേവൻ എന്നിവർക്കും ‌ഡി.കെ.സ്‌മാരക പുരസ്‌കാരം സമർപ്പിക്കും. കേരള സംഗീത നാടകഅക്കാദമി ഗുരുപൂജാ പുരസ്‌കാരം നേടിയ കാഥികൻ ആര്യാട് ‌വല്ലഭദാസ്, ശിവൻ അയോദ്ധ്യ എന്നിവരെ ആദരിക്കും.സവാക് പ്രസിഡന്റ് ജി.കെ പിള്ള അദ്ധ്യക്ഷത വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL