SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

അപ്രതീക്ഷിത സ്ഥാനാർത്ഥി, അത്ഭുതകരമായ വിജയം

unni
കെ.​പി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്റെ​ ​ഭൗ​തി​ക​ദേ​ഹ​ത്തി​ൽ​ ​ഭാ​ര്യ​ ​അ​മൃ​ത​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​ഇ​ള​യ​ ​മ​ക​ൾ​ ​നി​ര​ഞ്ജ​ന​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​പൂ​ച്ചെ​ണ്ട് ​അ​ർ​പ്പി​ക്കു​ന്നു ഫോട്ടോ : കെ.​വി​ശ്വ​ജി​ത്ത്

കൊയിലാണ്ടി: 1971ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായാണ് കെ.പി ഉണ്ണികൃഷ്ണൻ വടകരയിലെത്തിയത്. എ.ഐ സി.സി സ്ഥാനാർത്ഥി പട്ടികയിൽ വടകര മത്സരിക്കാൻ തീരുമാനിച്ചത് ലീലാ ദാമോദര മേനോനായിരുന്നു. കൊയിലാണ്ടിയിലെ ചുമരുകളിലെല്ലാം ലീലാ ദാമോദരന് വോട്ടഭ്യർത്ഥിച്ചുള്ള ചുമരെഴുത്തുകളും നിറഞ്ഞിരുന്നു. എതിർ സ്ഥാനാർത്ഥി സി.പി.എം സ്വതന്ത്രൻ എ.വി രാഘവനും ഐ.സ്.പി സ്ഥാനാർത്ഥി അരങ്ങിൽ ശ്രീധരനും. കോൺഗ്രസ് പ്രവർത്തകർ പ്രചാരണം കൊഴുപ്പിക്കുന്നതിനിടെയാണ് എ.ഐ.സി.സി ലീലാ ദാമോദര മേനോനെ പിൻവലിക്കുകയും ഇന്ദിരാഗാന്ധിയുടെ പ്രത്യേക താത്പര്യപ്രകാരം കെ.പി ഉണ്ണികൃഷ്ണൻ സ്ഥാനാർത്ഥിയാവുകയും ചെയ്യുന്നത്. അതുവരെ സജീവ രാഷ്ട്രീയത്തിലില്ലാതിരുന്ന കെ.പി ഉണ്ണികൃഷ്ണനെ സ്വീകരിക്കാൻ സ്വന്തം നാടായ കൊയിലാണ്ടി പോലും തയ്യാറായിരുന്നില്ല. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വിജയം കെ.പി ഉണ്ണികൃഷ്ണനായിരുന്നു. ഭൂരിപക്ഷം അരലക്ഷത്തിലേറെ !. സ്ഥാനാർത്ഥി മാറ്റത്തോടെ കോൺഗ്രസ് നേതൃത്വവുമായ പിണങ്ങിയ ലീലാ ദാമോദരൻ സ്വതന്ത്രയായി മത്സരിച്ചിട്ടും 1, 98,939 വോട്ട് നേടി ഉണ്ണികൃഷ്ണൻ ജനസ്വാധീനം ഉറപ്പിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL