കൊച്ചി: വരാപ്പുഴ അതിരൂപത വിശ്വാസ പരിശീലന കമ്മിഷൻ സംഘടിപ്പിച്ച വിശ്വാസപരിശീലന അദ്ധ്യാപകസംഗമം കോട്ടപ്പുറം രൂപതാ മുൻ മെത്രാൻ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. കമ്മിഷൻ ഡയറക്ടർ ഫാ. വിൻസന്റ് നടുവിലപറമ്പിൽ അദ്ധ്യക്ഷനായി. വിശ്വാസ പരിശീലനത്തിൽ 50ഉം 25ഉം വർഷം പിന്നിട്ടവരെ ആദരിച്ചു. ഫാ. ജിസൻ പോൾ വേങ്ങാശേരി, അതിരൂപതാ പ്രൊക്യുറേറ്റർ ഫാ. സോജൻ മാളിയേക്കൽ, ഫാ. വിബിൻ, കമ്മിഷൻ സെക്രട്ടറി ജോസ് ഡിക്സൺ, മാനേജർ എൻ.വി. ജോസ്, ജനറൽ കൺവീനർ പീറ്റർ കൊറയ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |