SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

പോസ്റ്റോഫീസ് മാർച്ചും ധർണയും

kunnamangalamnews
പാചകവാതക പ്രതിസന്ധിക്കെതിരെ എൽഡിഎഫ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുന്ദമംഗലം പോസ്റ്റോഫീസ് മാർച്ചും ധർണയും പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: പാചക വാതക പ്രതിസന്ധി പരിഹരിക്കുക, കേന്ദ്ര സർക്കാർ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൽ.ഡി.എഫ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോസ്റ്റോഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. അഡ്വ: പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനക്ഷാമം അനുദിനം വർദ്ധിച്ചു വരുമ്പോൾ വിഷയങ്ങൾ മനസിലാക്കി പരിഹാരം കണ്ടെത്താത്ത കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് റഹീം പറഞ്ഞു. ഗാർഹിക ഉപയോഗം പോലും ബുദ്ധിമുട്ടാവുന്ന അവസ്ഥയിലേക്ക് നാട് മാറുന്നത് കാണാത്ത നടപടി പ്രതിഷേധാർഹമാണ്. എൻ ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. പി ഷൈപു , പി.കെ പ്രേമനാഥ്, ബാബു പറശ്ശേരി, കെ എം സദാനന്ദൻ, എം സബീഷ്, ഗിരീഷ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL