SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

കോഴിക്കോട് ജില്ലയിൽ വോട്ടർമാർ 26,57,478

ele
ele

സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം

കോഴിക്കോട്: സുരക്ഷിതവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പിനായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പൂർണ സജ്ജമാണെന്ന്

ജില്ല കളക്ടറും ജില്ല തിരഞ്ഞെടുപ്പ് ഓഫീസറുമായ സ്‌നേഹിൽ കുമാർ സിംഗ്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും കളക്ടർ അറിയിച്ചു. 10,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിനായി പ്രത്യേകം ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴിയാക്കണം. ജില്ലയിൽ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചു. ലൈസൻസുള്ള ആയുധങ്ങൾ നിശ്ചിത പൊലീസ് സ്റ്റേഷനുകളിൽ ഹാജരാക്കണം. സർക്കാരിന്റെ പുതിയ പദ്ധതികൾ, ഉദ്ഘാടനങ്ങൾ, വോട്ടർമാരെ സ്വാധീനിക്കുന്ന പരസ്യങ്ങൾ എന്നിവ പാടില്ല. ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മീഡിയ മോണിറ്ററിംഗ് ആൻഡ് മീഡിയ സർട്ടിഫിക്കേഷൻ നിർബന്ധമാണ്. ഇതിനായി എം.സി.എം.സി ടീമും മീഡിയ സെല്ലും സജ്ജമാണ്.

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വോട്ടുചെയ്യാനായി പ്രത്യേക സൗകര്യമൊരുക്കും. അർഹരായ വോട്ടർമാർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ടാക്കും. 85 വയസിന് മുകളിലുള്ളവർ, 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർ, കൊവിഡ് ബാധിതർ എന്നിവർക്ക് 'ഫോം 12ഡി' സമർപ്പിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനുള്ളിൽ ബി.എൽ.ഒ മുഖേന അപേക്ഷിക്കണം. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ സി വിജിൽ ആപ്പ് ഉപയോഗിക്കാം. ഇതിലൂടെ ലഭിക്കുന്ന പരാതികളിൽ 100 മിനിറ്റിനകം നടപടി സ്വീകരിക്കും. സംശയങ്ങൾക്കായി 1950 എന്ന ടോൾ ഫ്രീ നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാം. ഇ.വി.എമ്മുകളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായതായും കളക്ടർ പറഞ്ഞു.

ആകെ വോട്ടർമാർ.... 26,57,478

സ്ത്രീ വോട്ടർമാർ.... 13,59,102

പുരുഷ വോട്ടർമാർ.... 12,98,343

ട്രാൻസ്ജൻഡർ.... 33

പ്രവാസി വോട്ടർമാർ.... 57,679

കന്നി വോട്ടർമാർ (18-19 വയസ്).... 56,127

ആകെ വോട്ടെടുപ്പ് കേന്ദ്രങ്ങൾ....2,837

  • ഇവ സജ്ജം

3,550 ബാലറ്റ് യൂണിറ്റ്

3,550 കൺട്രോൾ യൂണിറ്റ്

3,830 വിവി പാറ്റുകൾ

39​ ​ഫ്ലൈ​യിം​ഗ് ​സ്‌​ക്വാ​ഡു​കൾ

കോ​ഴി​ക്കോ​ട്:​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​ചെ​ല​വു​ക​ൾ​ ​നി​രീ​ക്ഷി​ക്കു​ന്ന​തി​നും​ ​വോ​ട്ട​ർ​മാ​രെ​ ​സ്വാ​ധീ​നി​ക്കാ​ൻ​ ​പ​ണം,​ ​മ​ദ്യം,​ ​പാ​രി​തോ​ഷി​ക​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ ​കൊ​ണ്ടു​പോ​കു​ന്ന​ത് ​ത​ട​യു​ന്ന​തി​നു​മാ​യി​ ​ജി​ല്ല​യി​ൽ​ ​വി​വി​ധ​ ​സ്‌​ക്വാ​ഡു​ക​ൾ​ ​രൂ​പീ​ക​രി​ച്ചു.​ ​ഓ​രോ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ലും​ ​മൂ​ന്ന് ​വീ​തം​ ​ഫ്ലൈ​യിം​ഗ് ​സ്‌​ക്വാ​ഡു​ക​ളും​ ​ഒ​മ്പ​ത് ​സ്റ്റാ​റ്റി​ക് ​സ​ർ​വൈ​ല​ൻ​സ് ​ടീ​മു​ക​ളു​മാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ക.​ 13​ ​വീ​ഡി​യോ​ ​സ​ർ​വൈ​ല​ൻ​സ് ​ടീ​മും​ ​പ്ര​വ​ർ​ത്തി​ക്കും.​ ​സ്ഥാ​നാ​ർ​ത്ഥി,​ ​ഏ​ജ​ന്റ്,​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​ഞ്ച​രി​ക്കു​ന്ന​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ 50,000​ ​രൂ​പ​യി​ൽ​ ​കൂ​ടു​ത​ൽ​ ​സൂ​ക്ഷി​ക്കു​ക​യോ​ ​മ​ദ്യം,​ ​മ​യ​ക്കു​മ​രു​ന്ന്,​ ​ആ​യു​ധ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ ​കൈ​വ​ശം​ ​വെ​ക്കു​ക​യോ​ ​ചെ​യ്താ​ൽ​ ​ജ​ന​പ്രാ​തി​നി​ധ്യ​ ​നി​യ​മ​പ്ര​കാ​രം​ ​ക​ർ​ശ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​ജി​ല്ലാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​കൂ​ടി​യാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL