SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.52 AM IST

ജില്ലയിൽ മുന്നൊരുക്കമില്ല; കുടിവെള്ളക്ഷാമം രൂക്ഷം

tank

പത്തനംതിട്ട : ടാങ്കർ ലോറികളിൽ ജലവിതരണം നടത്തി വേനലിനെ പ്രതിരോധിച്ചിരുന്ന ജില്ലയിൽ ഇത്തവണ മുന്നൊരുക്കങ്ങൾ ഇല്ലാത്തതിനാൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പുതിയ ഭരണസമിതികൾ പരിചയക്കുറവുമൂലം പദ്ധതി ഒരുക്കാത്തതും വേനൽ നേരത്തെയായതും പ്രതിസന്ധിക്ക് കാരണമാണ്.

മുൻപ് ഏപ്രിൽ, മെയ് മാസങ്ങളിലാണ് വരൾച്ചക്കാലം. ഇത്തവണ കാലാവസ്ഥാ വ്യതിയാനം മൂലം നവംബർ മുതൽ ജില്ല വരൾച്ചയുടെ പിടിയിലാണ്. എന്നാൽ ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തിരക്കുകളും തദ്ദേശ സ്ഥാപനങ്ങളിൽ ഭരണമാറ്റമുണ്ടായതും മുൻകാലങ്ങളിൽ നടന്നുവന്ന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി. മുൻപ് ജില്ലയുടെ മലയോരമേഖലയിലായിരുന്നു കുടിവെള്ള പ്രതിസന്ധിയെങ്കിൽ ഇപ്പോൾ മദ്ധ്യമേഖലയും പടിഞ്ഞാറൻ മേഖലയും വരൾച്ചയുടെ പിടിയിലാണ്.

ടെൻഡർ വൈകി, വെള്ളം മുടങ്ങി
മാനദണ്ഡങ്ങൾ പാലിച്ച് കുടിവെള്ള വിതരണം നടത്താൻ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഇ -ടെൻഡർ, മാന്യുവൽ ടെൻഡർ, ക്വട്ടേഷൻ എന്നിവ വിളിക്കുകയാണ് പതിവ്. എന്നാൽ ഇക്കുറി ടെൻഡർ വൈകിയതും തുക കൂടുതലായതിനാൽ ചില തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി വൈകിപ്പിച്ചതും ജലവിതരണത്തെ ബാധിച്ചു. കരാറുകാർക്ക് യഥാസമയം ബില്ല് മാറി നൽകാത്തതും കുടിവെള്ള വിതരണം തടസപ്പെടാൻ കാരണമാകുന്നുണ്ട്.

ജീവനക്കാരുടെ ശമ്പളവും ഡീസൽ ചാർജും വാഹനത്തിനുണ്ടാകുന്ന കേടുപാടുകളും പരിഹരിക്കാൻ നല്ലൊരു തുക ചെലവാകും. യഥാസമയം ബിൽ തുക ലഭിക്കാത്തതിനാൽ ഈ രംഗത്ത് തുടരാനാകില്ല.

ഷൈൻ,

ജലവിതരണ കരാറുകാരൻ

കുടിവെള്ളം എത്തിക്കാൻ ഗ്രാമപഞ്ചായത്തുകൾ

ചെലവിടുന്നത് : ഒരു മാസം 6ലക്ഷം രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL