
കൊച്ചി: രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വിപണി ഇടപെടൽ ശക്തമാക്കിയതോടെ മേയ് 15ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 894 കോടി ഡോളർ കുറഞ്ഞ് 68,889.4 കോടി ഡോളറിലെത്തി. മുൻവാരത്തിൽ വിദേശ നാണയ ശേഖരത്തിൽ 629.5 കോടി ഡോളറിന്റെ വർദ്ധനയുണ്ടായിരുന്നു. ഫെബ്രുവരി 27ന് അവസാനിച്ച വാരത്തിൽ 72,849.4 കോടി ഡോളറെന്ന റെക്കാഡ് ഉയരത്തിലെത്തിയതിന് ശേഷമാണ് വിദേശ നാണയ ശേഖരം കുത്തനെ ഇടിഞ്ഞത്. അവലോകന കാലയളവിൽ ഡോളറും യൂറോയും യെന്നും അടങ്ങിയ വിദേശ നാണയങ്ങളുടെ മൂല്യം 648.4 കോടി ഡോളർ കുറഞ്ഞ് 54,590.4 കോടി ഡോളറായി. സ്വർണ ശേഖരത്തിന്റെ മൂല്യം 153.6 കോടി ഡോളർ താഴ്ന്ന് 11,931.7 കോടി ഡോളറായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |